നിന്നെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നീയാണ് എന്റെ ലൈഫ് ലൈന്‍..! സഹോദരിക്ക് ജന്മദിനാശസംസകളുമായി ജാന്‍വി

By online desk.05 11 2019

imran-azhar

 


വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന താരങ്ങളാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളായ ജാന്‍വിയും ഖുശി കപൂറും. ഖുശിയുടെ 19ാം ജന്മദിനത്തില്‍ അനിയത്തിയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

 

View this post on Instagram

I’m so proud of you. You’re my lifeline. Happy birthday I miss you so much ❤️❤️❤️❤️

A post shared by Janhvi Kapoor (@janhvikapoor) on

">

 

''നിന്നെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നീയാണ് എന്റെ ലൈഫ് ലൈന്‍. ജന്മദിനാശംസകള്‍, ഐ മിസ് യൂ,'' എന്നാണ് ജാന്‍വി കുറിച്ചത്. രണ്ടുപേരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ജാന്‍വി പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ഇതുവരെ കാണാത്ത അപൂര്‍വ്വ ചിത്രങ്ങള്‍ ആരാധര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

Fur is faux but our love isn’t 💕 #prayingfornyc

A post shared by Janhvi Kapoor (@janhvikapoor) on

">

ഉപരി പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ഖുഷിയിപ്പോള്‍. ബോളിവുഡിലേക്ക് കടക്കുന്നതിന് മുമ്പ് സിനിമയെ ഗൗരവമായി പഠിക്കാന്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ചേര്‍ന്നിരിക്കുകയാണ് ഖുഷി. ബോണി കപൂറിന്റെ സിനിമാ കുടുംബത്തില്‍ നിന്നും അമ്മയ്ക്കും ചേച്ചിയ്ക്കും പിറകെ ഖുഷിയേയും സ്‌ക്രീനില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

View this post on Instagram

🌺🌸

A post shared by Janhvi Kapoor (@janhvikapoor) on

">
View this post on Instagram

🌺🌸

A post shared by Janhvi Kapoor (@janhvikapoor) on


2018ല്‍ 'ധടക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ഗുന്‍ജന്‍ സക്‌സേനയുടെ ബയോപിക്, കരണ്‍ ജോഹര്‍ ചിത്രം 'തക്ത്' എന്നിവയാണ് ജാന്‍വിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍. 'റൂഹി- അഫ്‌സ'യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ജാന്‍വിയുടെ കരിയറിലെ തന്നെ വലിയൊരു വെല്ലുവിളി എന്നു വിശേഷിപ്പിക്കാവുന്ന വേഷമാണ് 'റൂഫി- അഫ്‌സ'യിലേത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ജാന്‍വി എത്തുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീദേവിയും 'ചല്‍ബാസ്' എന്ന ചിത്രത്തില്‍ ഡബിള്‍ റോളിലെത്തിയിരുന്നു.

 

 

OTHER SECTIONS