ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്....നായകനായി മോഹൻലാൽ ?

By BINDU PP.20 Aug, 2018

imran-azhar

 

 

 

തമിഴ് ജനതയുടെ അമ്മ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു എന്ന വാർത്ത ഏറെ പ്രചരിച്ചിരുന്നു. തമിഴ് ജനത ഒരേ വികാരത്തിൽ അമ്മ എന്ന് വിളിച്ചിരുന്നു. സംഭവബഹുലമായ ആ ജീവിതം സിനിമയാകുമ്പോൾ കാണാൻ ഏറെ ആകാംക്ഷയോടെയാണ് ഓരോ സിനിമ ആരാധകരും. ഒരു കാലഘട്ടത്തിന്റെ അവസാനം എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. അമ്മ പുരട്ചി തലൈവി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ വിജയ്, മിഷ്‌കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദര്‍ശിനി എന്നിവരെല്ലാം ജയയുടെ ജീവിതം സിനിമയാക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. അക്കൂട്ടത്തിലേക്ക് പ്രമുഖ സംവിധായകന്‍ ഭാരതിരാജയും ചേരുന്നു. ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍ എത്തിയേക്കാമെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ഭരദ്വാജായിരിക്കും. ഇരുവരും തമ്മില്‍ കരാറായി. ചിത്രത്തിന് സംഗീതം ഒരുക്കാന്‍ ഭാരതിരാജയും ആദിത്യയും ഇളയരാജയുമായി കൂടിക്കാഴ്ച നടത്തി.

 


ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി. ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലേക്ക് പരിഗണിക്കുന്നത് അനുഷ്‌കാ ഷെട്ടിയേയും ഐശ്വര്യ റായിയേയുമാണെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ആദിത്യ പറയുന്നു.ചിത്രത്തില്‍ എം.ജി.ആര്‍, ശശികല എന്നീ കഥപാത്രങ്ങളും ഉണ്ടാകും. എം.ജി.ആറിന്റെ വേഷത്തിലേക്ക് മോഹന്‍ലാലിനേയും കമല്‍ ഹാസനേയുമാണ് പരിഗണിക്കുന്നതെന്നും എന്നാല്‍ ഇതുവരെ ഒന്നും തീരുമാനിച്ചില്ലെന്നും ആദിത്യ പറയുന്നു.നേരത്തേ സംവിധായകന്‍ വിജയ്‌യും ജയലളിതയുടെ ജീവിതം ആസ്പദമാക്കി ചിത്രമൊരുക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. പുരട്ചി തലൈവിയുടെ കഥാപാത്രമാകാന്‍ നയന്‍താരയേയും വിദ്യാ ബാലനേയുമാണ് പരിഗണിക്കുന്നതെന്നായിരുന്നു പുറത്തു വന്നിരുന്ന വാര്‍ത്തകള്‍. ആരാധകർ ഏറെ ആകാംക്ഷയോടെയാണ് അമ്മയുടെ കഥ തിരശീലയിൽ എത്തുമ്പോൾ ആരാധകർ കാത്തിരിക്കുന്നത്.

 

 

OTHER SECTIONS