"കാവലായി ഇനി ബെൻ ഇല്ല " പ്രിയപ്പെട്ടവന് വിട നൽകി ജയറാം..!!

By online desk.14 01 2020

imran-azhar

 

പ്രിയപ്പെട്ട ഒരാള്‍ വിട പറഞ്ഞതിന്റെ സങ്കടത്തില്‍ നടന്‍ ജയറാം. എട്ടു വര്‍ഷമായി വീടിനു കാവലായി വീട്ടുകാരുടെ പ്രിയപ്പെട്ടവനായി കൂടെയുള്ള വളര്‍ത്തുനായ ബെന്നിന്റെ വിയോഗമാണ് ജയറാമിനെ സങ്കടത്തിലാക്കിയിരിക്കുന്നത്.എട്ടു വർഷമായി വീടിനു കാവലായി, വീട്ടുകാരുടെ പ്രിയപ്പെട്ടവനായി കൂടെയുള്ള വളർത്തുനായ ബെന്നിന്റെ വിയോഗമാണ് ജയറാമിനെ സങ്കടത്തിലാക്കിയിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ബെന്നിന്റെ വിയോഗം താരം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

Miss you BEN.. RIP

A post shared by Jayaram (@perumbavoor_jayaram) on

 

ബെന്നിനൊപ്പമുള്ള ജയറാമിന്‍റേയും പാര്‍വതിയുടേയും മക്കളായ കാളിദാസിന്‍റേയും മാളവികയുടേയും ചിത്രങ്ങള്‍ മുമ്പും സോഷ്യൽമീഡിയയിൽ വൈറലായിട്ടുള്ളതാണ്. ഡാൽമേഷൻ ഇനത്തിൽ പെട്ട ബെന്നിനെ കൂടാതെ മെസി എന്നൊരു നായയും ജയറാമിന്‍റെ വീട്ടിലുണ്ട്.

 

View this post on Instagram

Ben 8years of protection#giant love#will miss u forever,, RIP

A post shared by Jayaram (@perumbavoor_jayaram) on

 

 

 

തെലുങ്കില്‍ അല്ലു അര്‍ജു നായകനായ അല വൈകുണ്ട പുറമുലൂ പുതിയ സിനിമ ആണ് തിയേറ്ററുകളിലെത്തിയ ജയറാമിന്റെ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മണിരത്‌നത്തിന്റെ പൊന്നയിന്‍ സെല്‍വനിലാണ് ജയറാം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

 

OTHER SECTIONS