കണ്ണനും ചക്കിയും അച്ഛന്റെ തോളില്‍; ചിത്രം പങ്കുവെച്ച് ജയറാം

By mathew.05 09 2019

imran-azhar

 

മക്കളായ കാളിദാസിനെയും മാളവികയെയും തോളിലേറ്റി നില്‍ക്കുന്ന തന്റെ പഴയ കാല ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയതാരം ജയറാം. ഫെയ്‌സ്ബുക്കിലൂടെയാണ് ജയറാം ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

അടുത്തിടെ, തന്റെ പുത്തന്‍ ഗെറ്റപ്പ് ജയറാം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചപ്പോഴും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. അല്ലു അര്‍ജുന്റെ അച്ഛനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ മേക്ക് ഓവര്‍.

ജയറാം നായകനായി തിയേറ്ററിലെത്തിയ പുതിയ ചിത്രം പട്ടാഭിരാമന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

 

OTHER SECTIONS