ചിരിപ്പൂരമൊരുക്കാന്‍ ജയസൂര്യയും ചാക്കോച്ചനും വീണ്ടും: പുതിയ ചിത്രവുമായി മാജിക് ഫ്രെയിംസ്

By mathew.20 07 2021

imran-azharഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹ്യൂമറിന് പ്രാധാന്യം നല്‍കിയുള്ള ചിത്രമാകും ഒരുങ്ങുന്നതെന്നാണ് സൂചന.

നേരത്തെയും നിരവധി ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചിരുന്നു. സ്വപ്‌നക്കൂട്, ഗുലുമാല്‍, 101 വെഡ്ഡിംഗ്‌സ്, ലോലിപ്പോപ്പ്, കിലുക്കം കിലുക്കിലുക്കം, ഷാജഹാനും പരീക്കുട്ടിയും, സ്‌കൂള്‍ ബസ് എന്നിവയാണ് ഇരുവരും ഒന്നിച്ചെത്തിയ ശ്രദ്ധേയ ചിത്രങ്ങള്‍.

 

OTHER SECTIONS