നേപ്പാളിൽ അവധിയാഘോഷിച്ച് ജയസൂര്യയും ഭാര്യയും

By online desk .11 11 2019

imran-azhar

 

ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും കിട്ടിയ ഇടവേളയില്‍ ഭാര്യയ്‌ക്കൊപ്പം നേപ്പാളില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ജയസൂര്യ. നേപ്പാള്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് ഇരുവരും.

 

നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയും താരം സന്ദര്‍ശിച്ചു. തൃശ്ശൂര്‍ പൂരം' എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ജയസൂര്യ ഇത്രനാളും. 'തൃശൂര്‍ പൂര'ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ അന്നായിരുന്നു, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന 'തൃശൂര്‍ പൂരം' എന്ന ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്.

 

പൂരപറമ്പില്‍ വെച്ചു തന്നെ ചിത്രം അനൗണ്‍സ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും 'തൃശൂര്‍ പൂരം' എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അവകാശപ്പെടുന്നത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയായിരുന്നു മുന്‍ ചിത്രങ്ങള്‍. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തില്‍ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

OTHER SECTIONS