താരങ്ങൾക്കൊപ്പം സെൽഫിയെടുത്ത് യതീഷ് ചന്ദ്ര; ചിത്രങ്ങൾ വൈറൽ

By Sooraj Surendran.18 10 2019

imran-azhar

 

 

കമ്മീഷണർ, ഭാരത് ചന്ദ്രൻ ഐപിഎസ് തുടങ്ങിയ സിനിമകളിൽ രാഷ്ട്രീയകോമരങ്ങളെ കൂസാതെ തന്റേടവും ചങ്കൂറ്റവും കൈമുതലാക്കിയ സുരേഷ് ഗോപിയുടെ പോലീസ് കഥാപാത്രങ്ങൾ കണ്ട് വളർന്നവരാണ് നമ്മൾ. അത്തരത്തിലൊരു പോലീസുകാരനെ യഥാർത്ഥ ജീവിതത്തിൽ കാണാനാകുമോ? കേരളത്തിലെ റിയൽ ലൈഫ് പൊലീസ് ഹീറോയാണ് യതീഷ് ചന്ദ്ര ഐപിഎസ്. സത്യസന്ധതയും, തന്റേടവും, ചങ്കൂറ്റവും കൈമുതലാക്കിയ പോലീസ് ഉദ്യോഗസ്ഥൻ. യതീഷ് ചന്ദ്ര മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയസൂര്യ, സംഗീത സംവിധായകൻ രതീഷ് വേഗ എന്നിവർക്കൊപ്പമെടുത്ത സെൽഫിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ എന്നായി ആരാധകരുടെ ചോദ്യം. സിംഹത്തിന്റെ കസ്റ്റഡിയിൽ രണ്ട് മാൻകുട്ടികൾ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

 

OTHER SECTIONS