സംഘടനരംഗത്തിനിടെ അപകടം; ജയസൂര്യക്ക് പരിക്ക്

By Chithra.07 09 2019

imran-azhar

 

തന്റെ ഏറ്റവും പുതിയ ചിത്രമായ തൃശൂർ പൂരത്തിന്റെ ചിത്രീകരണത്തിനിടെ നടൻ ജയസൂര്യക്ക് തലയ്ക്ക് പരിക്കേറ്റു. ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെ തല കറങ്ങി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകിൽ പരിക്കേൽക്കുകയായിരുന്നു.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്ന തിരക്കായതിനാൽ ക്ഷീണം ഉണ്ടായിരുന്നുവെന്നും വൈകുന്നേരത്തെ ഷൂട്ടിങ്ങിനിടയിൽ പെട്ടെന്ന് തല കറങ്ങി വീണപ്പോൾ ഇരുമ്പ് പോലുള്ള എന്തോ ഒന്ന് തലയ്ക്ക് പിറകിൽ ഇടിച്ചതാണെന്നും നടൻ പറഞ്ഞു.

 

പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ച് വേണ്ട പരിശോധനകളെല്ലാം നടത്തി. ഓണം കഴിഞ്ഞായിരിക്കും ഇനി ചിത്രത്തിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുക.

 

OTHER SECTIONS