ജയസൂര്യയും രഞ്ജിത് ശങ്കറും വീണ്ടും

By praveen prasannan.13 Jan, 2018

imran-azhar


ജയസൂര്യയുയും രഞ്ജിത് ശങ്കറും വീണ്ടും ഒരുമിക്കുന്നു. ഞാന്‍ മേരിക്കുട്ടി എന്നാണ്‍‘ ചിത്രത്തിന്‍റെ പേര്

സാമൂഹ്യ മാധ്യമത്തിലൂടെ രഞ്ജിത് ശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ചില പ്രത്യേകതകളുള്ള കഥാപാത്രമാണ് മേരിക്കുട്ടിയെന്ന് സംവിധായകന്‍ പറയുന്നു.

മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. രഞ്ജിത് ശങ്കറും ജയസൂര്യയും നേരത്തേ പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചിരുന്നു.

ഈ ചിത്രങ്ങളെല്ലാം ലളിതമായ പ്രമേയങ്ങളാണ് കൈകാര്യം ചെയ്തത്. സാധാരണക്കാരന്‍റെ പ്രശ്നങ്ങളാണ് പറഞ്ഞത്. ഞാന്‍ മേരിക്കുട്ടിയും ഇങ്ങനെയാകുമോ? കാത്തിരുന്നു കാണാം...

OTHER SECTIONS