52-ൽ തിളങ്ങി ജെന്നിഫര്‍ ലോപ്പസ്; ബിക്കിനി ചിത്രങ്ങള്‍ വൈറൽ

By online desk.29 07 2021

imran-azhar

 

 

 

ലോകമെമ്പാടും ഒരുപാട് ആരാധകരുളള പോപ് ഗായികയും ഹോളിവുഡ് നടിയും നര്‍ത്തകിയുമാണ് ജെന്നിഫര്‍ ലോപ്പസ്. സോഷ്യല്‍ മീഡിയയിലും ജെന്നിഫര്‍ വളരെയധികം സജീവമാണ്.

 

ഇക്കഴിഞ്ഞ ജൂലൈ 24-നാണ് താരത്തിന് 52 വയസ്സ് തികഞ്ഞത്. പിറന്നാളിന് ജെന്നിഫർ പ്രത്യക്ഷപ്പെട്ടതാകട്ടെ കിടിലൻ ബിക്കിനി ചിത്രങ്ങളുമായി.

 

ഓറഞ്ച് നിറത്തിലുള്ള പ്രിന്‍റഡ് ബിക്കിനിയോടൊപ്പം ഫ്ലോറല്‍ കാഫ്താനാണ് താരം ധരിച്ചത്. ചിത്രങ്ങള്‍ ജെന്നിഫര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.


പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് താരം എന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രങ്ങൾ എന്തായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

OTHER SECTIONS