എതിരില്ലാ നേട്ടം; 100 മില്യൺ വ്യൂസ് പിന്നിട്ട് 'ജിമിക്കി കമ്മൽ'

By Sooraj Surendran .15 04 2019

imran-azhar

 

 

സാമൂഹ്യമാധ്യമങ്ങളിലും, ആസ്വാദക മനസ്സുകളിലും തരംഗം സൃഷ്ടിച്ച ഗാനമാണ് മോഹൻലാൽ നായകനായ 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിലെ 'ജിമിക്കി കമ്മൽ' എന്ന ഗാനം. യുട്യൂബില്‍ 100 മില്യന്‍ കാഴ്ചക്കാരെ നേടുന്ന ആദ്യമലയാള ഗാനമായി മാറിയിരിക്കുകയാണ് ജിമിക്കി കമ്മൽ. വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹമാനാണ് ഈണം നല്‍കിയത്.

കേരളത്തിന് പുറമെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിച്ചിരുന്നത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ജിമിക്കി കമ്മല്‍ 100 മില്യണ്‍ വ്യൂസ് കടന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 100 മില്യണ്‍ വ്യൂ കടന്ന ആദ്യ മലയാളം വീഡിയോ ആണിതെന്ന് വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഷാന്‍ കുറിച്ചു.

OTHER SECTIONS