കാവലിന് വന്നത് വന്‍ ഒടിടി ഓഫര്‍, തിയറ്ററുകള്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് പേരുടെ അന്നം മുടക്കി ഞാന്‍ കാശുണ്ടാക്കുന്നത് ശരിയല്ല, ജോബി ജോര്‍ജ്ജ്

By Greeshma padma.11 11 2021

imran-azhar

 

 

സുരേഷ് ഗോപി നായകനാകുന്ന കാവലിന് വന്‍ തുക ഒടിടിയില്‍ നിന്നും ഓഫര്‍ വന്നിരുന്നതായി നിര്‍മാതാവ് ജോബി ജോര്‍ജ്ജ്.പ്രമുഖ മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോബി ഇക്കാര്യം വ്യക്തമാക്കിയത്.തിയറ്ററുകള്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഇപ്പോള്‍ ഞാന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല എന്ന ബോധ്യത്തോടെ ഞാന്‍ ആ ഓഫര്‍ വേണ്ടെന്ന് വച്ചു.


എനിക്ക് ഒടിടിയില്‍ നിന്നും വന്‍ഓഫര്‍ വന്നതാണ്. 9 അക്കമുള്ള ഒരു സംഖ്യയാണ് അവര്‍ കാവലിന് തരാമെന്ന് പറഞ്ഞത്.അത് എത്രയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല. എനിക്ക് പക്ഷേ ആ സംഖ്യ ആവശ്യമില്ല.

ഞാന്‍ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്‌സായിട്ടൊക്കെ തിരിച്ച് കിട്ടും.
എനിക്ക് അത് മതി. ആര്‍ത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്ക് ഓസ്‌ട്രേലിയില്‍ പൗരത്വം കൂടിയുണ്ട്.

അവിടെ ഒരിക്കല്‍ സാമ്പത്തികപ്രതിസന്ധി ഉണ്ടായപ്പോള്‍ ഗവണ്‍മെന്റ് എല്ലാവരുടെയും അക്കൗണ്ടില്‍ ഒരു നിശ്ചിത തുക നിക്ഷേപിച്ചു.

അതുപയോഗിച്ച് ജീവനോപാധി കണ്ടെത്താന്‍. നമ്മുടെ നാട്ടിലും ഇപ്പോള്‍ വേണ്ടത് അത്തരമൊരു സംവിധാനമാണ്.


പണം ഒരാളുടെ കയ്യില്‍ മാത്രം ഇരുന്നാല്‍ പുരോഗമനം ഉണ്ടാകില്ല. അത് എല്ലാവരിലേക്കും എത്തിച്ചേരണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജോബി ജോര്‍ജ്ജ് പറഞ്ഞു.

ഗുഡ്വില്‍ എന്ന കമ്പനി വളര്‍ന്നത് തിയറ്ററുകളുടെയും സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. എനിക്ക് സഹനിര്‍മാതാക്കള്‍ ഒന്നുമില്ല. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തിയറ്ററുകള്‍ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാന്‍ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. ഒരുപാട് പേരുടെ അന്നം മുടക്കി എനിക്ക കാശുണ്ടാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലില്‍ തമ്പാന്‍ എന്ന നായകവേഷത്തില്‍ സുരേഷ് ഗോപി ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രണ്‍ജി പണിക്കരും എത്തുന്നു.നവംബര്‍ 25 ന് ചിത്രം തിയറ്ററുകളിലെത്തും.

 

 

 

OTHER SECTIONS