നീല വാനിലേ... പുലിമടയില്‍ പ്രണയത്തിന്റെ സുഗന്ധം, ജോജു ജോര്‍ജ്ജ് ചിത്രത്തിലെ ഗാനം

മലയാളികളുടെ പ്രിയ സംവിധായകന്‍ എ കെ സാജനും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ സോംഗ് പുറത്തിറക്കി.

author-image
Web Desk
New Update
നീല വാനിലേ... പുലിമടയില്‍ പ്രണയത്തിന്റെ സുഗന്ധം, ജോജു ജോര്‍ജ്ജ് ചിത്രത്തിലെ ഗാനം

 

മലയാളികളുടെ പ്രിയ സംവിധായകന്‍ എ കെ സാജനും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ സോംഗ് പുറത്തിറക്കി. ഡോ. താരാ ജയശങ്കറിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ഈണം പകര്‍ന്ന്, പ്രദീപ് കുമാര്‍ ആലപിച്ച നീല വാനിലേ... എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

പ്രണയിക്കുന്നവര്‍ക്കും പ്രണയം ഇഷ്ടപ്പെടുന്നവര്‍ക്കും ആഘോഷമാക്കാനുള്ള പാട്ടാണിത്. പുലിമട തീയറ്ററിലെത്തു മുമ്പു തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിമാറിക്കഴിഞ്ഞു. ജോജുവിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി ആസ്വദിക്കാന്‍ പോകുന്ന ചിത്രമാണ് പുലിമട.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ ഗാനവുമൊക്കെ ഏറെ ശ്രദ്ധ നേടി. പെണ്ണിന്റെ സുഗന്ധം, സെന്റ് ഒഫ് എ വുമണ്‍, എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്.

മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എകെ സാജന്‍ കഥ, തിരക്കഥ എഡിറ്റിംഗ് ചെയ്ത ചിത്രം കൂടിയാണ് പുലിമട.

ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. സംവിധായകന്‍ ജോഷിയും ജോജുവും ഒരുമിക്കുന്ന ആന്റണി എന്ന ചിത്രം നിര്‍മിക്കുന്നതും ഐന്‍സ്റ്റീന്‍ മീഡിയയാണ്.

പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഇരട്ട എന്ന ചിത്രത്തിനുശേഷം പ്രദര്‍ശനത്തിനെത്തുന്ന ജോജു ജോര്‍ജിന്റെ ചിത്രമാണ് പുലിമട.

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ കാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബാലചന്ദ്ര മേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പോലീസ് കോണ്‍സ്റ്റബിള്‍ ആയ വിന്‍സന്റ് സ്‌കറിയുടെ, ജോജു ജോര്‍ജ്, കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകന്‍ കൊണ്ടുപോവുക.

സംഗീതം ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനീഷ് ബംഗ്ലാന്‍, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് പെരുമ്പാവൂര്‍, ആര്‍ട്ട് ഡയറക്ടര്‍ ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, ഷമീര്‍ ശ്യാം, കൊസ്റ്റ്യും സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈനിങ് ആന്‍ഡ് മിക്‌സിങ് സിനോയ് ജോസഫ്.

ഗാനരചന റഫീക്ക് അഹമ്മദ്, ഡോ. താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയാക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ ലിജു പ്രഭാകര്‍, വിഎഫ്എക്‌സ് പ്രോമിസ്, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യുറ, സ്റ്റില്‍ അനൂപ് ചാക്കോ റിന്‍സന്‍ എം ബി, പി.ആര്‍.ഓ മഞ്ജു ഗോപിനാഥ്, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്‌സ് വിതരണ ആന്‍ മെഗാ മീഡിയ.

joju george malayalam movie movie song pulimada movie