ചികിത്സയില്‍ കഴിയുന്ന ആരാധികയ്ക്ക് സര്‍പ്രൈസ് നല്‍കി നിക്കും സഹോദരന്മാരും-വീഡിയോ

By Neha C N.06 09 2019

imran-azhar

 

 

ഇന്ത്യക്കാരുടെ മരുമകനാണ് നിക്ക് ജൊനാസ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് അമേരിക്കയിലെ ഏറ്റവും വിലയേറിയ, ആരാധകരുടെ ഹൃദയം കീഴടക്കിയ താരം കൂടിയാണ്. ചികിത്സയില്‍ കഴിയുന്ന തന്റെ ആരാധികയ്ക്ക് സര്‍പ്രൈസ് നല്‍കി നിക്കും സഹോദരന്മാരും വീണ്ടും ആസ്വാദക ലോകത്തിന്റെ ഹൃദയം തൊട്ടിരിക്കുകയാണ്.

 


ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന പതിനാറുകാരിയെ ആശുപത്രിയില്‍ നേരിട്ട് കാണാനെത്തിയായിരുന്നു നിക്കിന്റെ സര്‍പ്രൈസ്. സഹോദരന്‍മാരായ നിക്ക്, കെവിന്‍, ജോ ഭാര്യ പ്രിയങ്ക എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കീമോതെറാപ്പി മൂലം തങ്ങളുടെ തല്‍സമയ സംഗീതപരിപാടി കാണാന്‍ കഴിയാതെ പോയ ലില്ലി ജോര്‍ദാന്‍ എന്ന ആരാധികയുടെ സങ്കടമറിഞ്ഞാണ് നിക്ക് ആശുപത്രിയില്‍ എത്തിയത്.

 

സംഗീത പരിപാടി കാണാന്‍ സാധിക്കാത്തതിന്റെ വിഷമം ലില്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യം ജോനാസ് സഹോദരങ്ങളെ അറിയിക്കണമെന്ന് അപേക്ഷിച്ചിരുന്നു. ഇതറഞ്ഞതോടെ ലില്ലിയെ നേരിട്ട് കാണാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.തന്റെ മുന്നിലേക്കെത്തിയ പ്രിയ ഗായകരെ കണ്ട് ലില്ലി അമ്പരന്നു. അടുത്ത വേദിയില്‍ ലില്ലിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം അവതരിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയാണ് താരങ്ങള്‍ മടങ്ങിയത്.

 

OTHER SECTIONS