ഇവിടെ വാഴവെട്ടാന്‍ വരണ്ട..., അര്‍ണാബിന് അജു വര്‍ഗീസിന്റെ മറുപടി

By Anju N P.01 Jan, 1970

imran-azhar


മലയാളികളെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ അര്‍ണാബ് ഗോസ്വാമിക്കെതിരെ സിനിമാ താരം അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്കിലൂടെയാണ് അജു അര്‍ണാബ് ഗോസ്വാമിക്കെതിരെ മറുപടി നല്‍കിയത്.

 

ഒരു ദുരന്തം വന്നപ്പോള്‍ കൂടെ കൈ പിടിച്ച് കട്ടക്ക് നിന്നവരാ ഞങ്ങള്‍ മലയാളികള്‍. കൂടെ ഇവിടുത്തെ മാധ്യമങ്ങളും അന്നൊന്നും ഒരു ദേശീയ മാധ്യമവും ഇത്ര ഉറക്കെ ശബ്ദിച്ച് കണ്ടിട്ടില്ല

 

ഇന്ന് അതിജീവിച്ച് വരുമ്പോള്‍, ഞങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ പറഞ്ഞ് തീര്‍ക്കും. ഇവിടെ വാഴ വെട്ടാന്‍ വരണ്ട -അജു കുറിച്ചു.
ഇത് പറയാന്‍ ഒരു പാര്‍ട്ടി മെംബര്‍ഷിപ്പും വേണ്ടെന്നും, മലയാളി ആയാല്‍ മതിയെന്നും പറഞ്ഞാണ് അജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

അര്‍ണാബിന്റെ ചര്‍ച്ച നടന്ന ദിവസം 'മോനേ ഗോസ്വാമി നീ തീര്‍ന്നു' എന്ന് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു.

 

ഇതുപോലെയൊരു നാണംകെട്ട വര്‍ഗ്ഗത്തെ കണ്ടിട്ടില്ലെന്നായിരുന്നു കേന്ദ്രസഹായം ആവശ്യപ്പെടുന്ന മലയാളികളെ ഉദ്ധരിച്ച് കൊണ്ട് അര്‍ണാബ് പരാമര്‍ശിച്ചത്.