ബോളിവുഡ് താരം മെഹമൂദ് ജൂനിയർ അന്തരിച്ചു; മരണം അർബുദബാധയേത്തുടർന്ന്

കടി പതംഗ്, മേരാ നാം ജോക്കർ, പർവരീഷ്, ദോ ഔർ ദോ പാഞ്ച് എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു നയീം സയ്യിദിന്റെ സ്റ്റേജ് നാമം ജൂനിയർ മെഹമൂദ്.

author-image
Greeshma Rakesh
New Update
ബോളിവുഡ് താരം മെഹമൂദ് ജൂനിയർ അന്തരിച്ചു; മരണം അർബുദബാധയേത്തുടർന്ന്

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും ഗായകനുമായ മെഹമൂദ് ജൂനിയർ (67) അന്തരിച്ചു.വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.അര്‍ബുദബാധിതനായിരുന്നു അദ്ദേഹം.

ഒരുമാസം മുമ്പാണ് സംവിധായകൻകൂടിയായ താരത്തിന് അർബുദം കണ്ടെത്തിയത്. പക്ഷേ അപ്പോഴേക്കും രോഗം ശ്വാസകോശത്തേയും മറ്റ് ആന്തരികാവയവങ്ങളേയും ബാധിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ നില വഷളാകുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ 250-ലധികം സിനിമകളിൽ താരം പ്രവർത്തിച്ചു.കടി പതംഗ്, മേരാ നാം ജോക്കർ, പർവരീഷ്, ദോ ഔർ ദോ പാഞ്ച് എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു നയീം സയ്യിദിന്റെ സ്റ്റേജ് നാമം ജൂനിയർ മെഹമൂദ്.

സഞ്ജീവ് കുമാർ, മുതിർന്ന നടൻ ബൽരാജ് സാഹ്നി, ഇന്ദ്രാണി മുഖർജി എന്നിവർ അഭിനയിച്ച 'നൗനിഹാൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചതിന് പുറമെ നിരവധി മറാത്തി സിനിമകളും താരം നിർമ്മിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിരുന്നു.

death bollywood Cancer junior mehmood