സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ജ്യോതിര്‍മയി; എന്തൊരു മാറ്റമെന്ന് ആരാധകര്‍!

By Rajesh Kumar.23 02 2021

imran-azhar

 

നസ്രിയക്കൊപ്പം ക്ലാപ്പ് ബോര്‍ഡും പിടിച്ചുനില്‍ക്കുന്നയാളെ നല്ല പരിചയം. ഒന്നു കൂടി സൂക്ഷിച്ചുനോക്കിയപ്പോഴാണ് ആളെ മനസിലായത്. ജ്യോതിര്‍മയി! സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താരം.

 

മമ്മൂട്ടിയെ നായകനാക്കി ഭര്‍ത്താവ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം, ഭീഷ്മ പര്‍വത്തിന്റെ ലൊക്കേഷനിലെത്തിയതാണ് ജ്യോതിര്‍മയി. നസ്രിയയും ജ്യോതിര്‍മയിയും ചേര്‍ന്നാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.

 

വിവാഹ ശേഷം ജ്യോതിര്‍മയി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതുപോലും അപൂര്‍വം.

 

ലോക്ഡൗണ്‍ കാലത്തും താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മൊട്ടയടിച്ചാണ് ജ്യോതിര്‍മയി അന്ന് പ്രത്യക്ഷപ്പെട്ടത്!

 

ഭീഷ്മ പര്‍വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താടിയും മുടിയും നീണ്ടി വളര്‍ത്തി കിടു ലുക്കിലാണ് മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ എത്തിയത്.

 

 

 

 

OTHER SECTIONS