കാറ്റ് ഹൃദയസ്പര്‍ശിയായ ചിത്രമെന്ന് രാധാലക്ഷ്മി പത്മരാജന്‍

By praveen prasannan.13 Oct, 2017

imran-azhar

കാറ്റ് ഓക്ടോബര്‍ 13ന് തിയേറ്ററുകളിലെത്തും. അന്തരിച്ച കഥാകാരനും സംവിധായകനുമായ പത്മരാജന്‍റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭനാണ് തിരക്കഥ രചിച്ചിട്ടുള്ളത്. ചിത്രം കണ്ട പത്മരാജന്‍റെ ഭാര്യ രാധാലക്ഷ്മി പത്മരാജന്‍ ചിത്രം ആഴത്തില്‍ ഹൃദയത്തെ സ്പര്‍ശിച്ചെന്നാണ് പറഞ്ഞത്.

അനന്തപത്മനാഭന്‍ അച്ഛന്‍റെ കഥ കയ്യടക്കത്തോടെ പറഞ്ഞിട്ടുണ്ടെന്ന് രാധാലക്ഷ്മി പത്മരാജന്‍ പറഞ്ഞു. അരുണ്‍ കുമാര്‍ അരവിന്ദാണ് സംവിധായകന്‍.

ആസിഫലി, മുരളി ഗോപി, വരലക്ഷ്മി ശരത്കുമാര്‍, മാനസ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

OTHER SECTIONS