കാജൽ അഗർവാളിനെ കാണാൻ യുവാവ് മുടക്കിയത് 75 ലക്ഷം രൂപ; ചതി മനസിലാക്കിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

By Sooraj Surendran.02 08 2019

imran-azhar

 

 

തമിഴകത്ത് ഏറെ ആരാധകരുള്ള നായികയാണ് കാജൽ അഗർവാൾ. വളരെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടാണ് കാജൽ താരനായികയായി വളർന്നത്. താരത്തെ നേരിൽ കാണാനും ഒപ്പം നിന്നൊരു ചിത്രമെടുക്കാനും ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇത്തരത്തിലൊരു ആഗ്രഹവുമായി നടന്ന് വൻ അബദ്ധം പറ്റിയ യുവാവാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. നേരിട്ടു കാണാനും പരിചയപ്പെടാനും അവസരം നൽകാം എന്നു വാഗ്ദാനം നൽകി, ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോയുടെ വ്യാജനിലൂടെയാണ് തമിഴ് ചലച്ചിത്ര നിർമ്മാതാവ് യുവാവിനെ പറ്റിച്ചത്. 75 ലക്ഷം രൂപയാണ് കാജലിനെ പരിചയപ്പെടുത്തുന്നതിനായി യുവാവിൽ നിന്നും ആവശ്യപ്പെട്ടത്.


തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രാമനാഥപുരത്തെ വലിയൊരു ബിസിനസുകാരന്റെ മകനാണ് ചതിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കുന്നതിന് ആദ്യം 50,000 രൂപ ഓൺലൈനായി അടയ്ക്കണമെന്നും, പിന്നീട് അയാള്‍ യുവാവിനെ വിളിച്ച് വീണ്ടും 50000 രൂപ ആവശ്യപ്പെട്ടു. പക്ഷേ അതിനു ശേഷം അയാൾ മറ്റ് അശ്ലീല സൈറ്റുകളുടെ ലിങ്കുകൾ മാത്രമാണ് അയച്ചിരുന്നത്. അപ്പോഴാണ് യുവാവിനു ചതി മനസ്സിലായത്.


സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുതുമുഖ സംവിധായകൻ മണികണ്ഠനെ ചോദ്യം ചെയ്‌തു. എന്നാൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിർമാതാവ് ശരവണ കുമാർ ആണെന്ന് സംവിധായകൻ മൊഴി നൽകി. തുടർന്ന് പോലീസ് ഇയാളെ പിടികൂടി.

OTHER SECTIONS