2019ന്റെ ആദ്യ പകുതി ആസിഫിന് സ്വന്തം; റിലീസിന് തയ്യാറെടുത്ത് 'കക്ഷി അമ്മിണി പിള്ള'

By mathew.18 06 2019

imran-azhar

മലയാള സിനിമ 2019ലെ ആദ്യ പകുതി പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത് ആസിഫ് അലിയാണ്. ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം പുതിയ ചിത്രമാണ് 'കക്ഷി അമ്മിണി പിള്ള'. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സനിലേഷ് ശിവനാണ്. ചിത്രത്തില്‍ പ്രദീപന്‍ മഞ്‌ജോടി എന്ന നാടന്‍ കഥാപാത്രമായാണ് ആസിഫ് എത്തുന്നത്. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.


അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം ജേക്‌സ് ബിജോയ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ബാഹുല്‍ രമേശാണ്. ചിത്രസംയോജനം സൂരജ് ഇ.എസ്.

https://www.youtube.com/watch?v=CULhM41pbpQ&t=4s

 

OTHER SECTIONS