അവൾ വരും വസന്തമായി... കക്ഷി അമ്മിണിപ്പിള്ളയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

By Sooraj Surendran .21 06 2019

imran-azhar

 

 

ആസിഫ് അലി നായകവേഷത്തിലെത്തുന്ന കക്ഷി അമ്മിണിപ്പിള്ളയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സണ്ണിവെയിൻ പുറത്തുവിട്ടു. അവൾ വരും വസന്തമായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് സണ്ണി വെയ്ൻ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി അമ്മിണിപിള്ള. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിൽ ആസിഫ് അലി വക്കീൽ വേഷത്തിലാണെത്തുന്നത്. അശ്വതി മനോഹരനാണ് ആസിഫ് അലിയുടെ നായികയായെത്തുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അശ്വതി.


അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സനിലേഷ് ശിവന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് നിർമിക്കുന്നത്.