കലാഭന്‍ മണിയുടെ മരണം: നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജാഫര്‍ ഇടുക്കിയും സാബുമോനുമടക്കം ഏഴ് പേര്‍

By ബിന്ദു .08 02 2019

imran-azhar

 


നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തില്‍ നുണ പരിശോധനയക്ക് തയ്യാറെന്ന് അറിയിച്ച് സുഹൃത്തുക്കള്‍. അഭിനേതാക്കളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരും മണിയുടെ സഹായികളായ മറ്റ അഞ്ച് പേരുമാണ് നുണ പരിശോധനയക്ക് തയ്യാറാണെന്ന് എറണാകുളം സിജെഎം കോടതിയെ അറിയിച്ചത്.ജോബി സെബാസ്റ്റിന്‍ ,അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയക്ക് തയ്യാറാണെന്നറിയിച്ച മറ്റ് അഞ്ചു പേര്‍.


നുണപരിശോധനയ്ക്ക് എന്നല്ല എന്ത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നുണപരിശോധനയ്ക്ക് തയ്യാറായിരിക്കുന്നത്. ഈ മാസമോ അല്ലെങ്കില്‍ അടുത്തമാസമോ ആയിരിക്കും നുണപരിശോധന നടക്കുക എന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.സാബു, ജാഫര്‍ ഇടുക്കി, കലാഭവന്‍ മണിയുടെ ഡ്രൈവര്‍, മാനേജര്‍ ഉള്‍പ്പടെയുള്ള ഏഴുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസില്‍ വലിയ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

 

2016 മാര്‍ച്ച് 6 നായിരുന്നു മണിയുടെ മരണം. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ഗുരുതരമായ കരള്‍ രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.മണിയുടെ മരണം അസ്വാഭിവകമാണെന്നാണ് സിബിഐ സമര്‍പ്പിച്ചിരിക്കുന്ന എഫ്‌ഐആര്‍, എങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

OTHER SECTIONS