സംവിധായകനെന്ന നിലയിൽ പൃത്വിരാജ്‌ ഞെട്ടിച്ചു: കലാഭവൻ ഷാജോൺ

By Sooraj Surendran.12 03 2019

imran-azhar

 

 

മലയാളികളുടെ പ്രിയ നടൻ മോഹൻലാലിനെ നായകനാക്കി പൃത്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫർ. നടനെന്ന നിലയിൽ സിനിമ രംഗത്ത് ചുവടുറപ്പിച്ച പൃത്വിരാജ് ആദ്യമായാണ് സംവിധായകന്റെ വേഷത്തിലെത്തുന്നത്. മലയാള സിനിമ ആരാധകർ വളരെ ആവേശത്തോടെയാണ് ലൂസിഫറിനായി കാത്തിരിക്കുന്നത്. ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പ്രിത്വിരാജിന്റെ സംവിധാന മികവിനെ പുകഴ്ത്തി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

 

ഇപ്പോഴിതാ മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ നടൻ കലാഭവൻ ഷാജോണാണ് ലൂസിഫറിന്റെ ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. 'സിനിമയെ കുറിച്ച് പൃഥ്വിരാജിന് എല്ലാം അറിയാം. എന്താണ് എടുക്കാൻ പോകുന്നതെന്നും നമ്മൾ ചെയ്യേണ്ട ഭാവങ്ങൾ എല്ലാം അറിയാം. ഞാൻ ഒരു ഭാവം കാണിച്ചപ്പോൾ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന്. ചേട്ടന്റെ ഇങ്ങനെയുള്ള എക്‌സ്പ്രഷൻ വേറെ ഏതോ സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു' ഒരു സിനിമ സംവിധാനം ചെയ്യുന്നതിന് മുൻപ് തന്നെ അതിനെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്നുതന്നെ മനസിലാക്കാൻ സാധിക്കും. സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പോലും ഒരു ടെൻഷനും കൂടാതെയാണ് പ്രിത്വിരാജ് സംവിധാനം ചെയ്യുന്നത്.

ലൂസിഫറിൽ മോഹൻലാലിൻറെ സഹായിയായിട്ടാണ് കലാഭവൻ ഷാജോൺ എത്തുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ ആരാധകർക്ക് മുന്നിലെത്തുന്നത്. ചിത്രം മാർച്ച് 28നാണ് തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വലിയ പ്രതീക്ഷകളോട് കൂടിയാണ് മലയാള സിനിമ ആരാധകർ ലൂസിഫറിനായി കാത്തിരിക്കുന്നത്.

OTHER SECTIONS