സർവ ധൈര്യവും സംഭരിച്ചാണ് മിസ് തൃശൂരിനെ പ്രൊപ്പോസ് ചെയ്തത്; പ്രണയ കഥ വെളിപ്പെടുത്തി ഷാജോൺ

By santhisenanhs.20 07 2022

imran-azhar

 

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തിയ പ്രിയ നടന്മാരിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ഹാസ്യ വേഷങ്ങളിൽ നിന്നും വില്ലൻ വേഷങ്ങളിലേക്കും പിന്നീട് സംവിധായകൻ എന്ന നിലയിലേക്ക് താരം വളർന്നു. സിനിമാലോകത്ത് അഭിനയത്തിലും പിന്നണിയിലും നിറ സാന്നിധ്യമാണ് ഷാജോൺ.

 

ഇപ്പോഴിതാ താരത്തിന്റെ കുടുബ വിശേഷങ്ങളും അതോടൊപ്പം തന്റെ വിവാഹത്തെക്കുറിച്ചും തുറന്നു പറയുന്ന ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഡിനി എന്ന മിസ് തൃശൂരിനെ സ്വന്തമാക്കിയ ഷാജോന്റെ പ്രണയ കഥ ഇങ്ങനെ. കോട്ടയം നസീറിനൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് എത്തിയപ്പോഴാണ് ഡിനി യെ ആദ്യമായി ഷാജോൺ കാണുന്നത്. അതെ ഷോ യിൽ തന്നെ നൃത്തം അവതരിപ്പിക്കാൻ എത്തിയ സംഘത്തോടൊപ്പം ഡിനിയും ഉണ്ടായിരുന്നു. ഡിനിയാവട്ടെ ആ സമയത്ത് മിസ് തൃശൂർ ആയി തിളങ്ങി നിൽക്കുന്ന സമയം കൂടിയായിരുന്നു.

 

സർവ ധൈര്യവും സംഭരിച്ച് ഷാജോൺ ചെന്ന് ഡിനിയോട് ഇഷ്ടം തുറന്നു പറയുകയായിരുന്നു. ഒരു മിസ് തൃശൂരിനോട് ചോദിയ്ക്കാൻ പറ്റുന്ന ചോദ്യമാണോ എന്നറിയില്ലായിരുന്നു. എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു. എന്നാൽ ഡിനിയുടെ മറുപടി കേട്ട് ഷാജോൺ പോലും ഒന്നമ്പരന്നു. വീട്ടുകാർക്ക് സമ്മതമാണെങ്കിൽ തനിക്കും സമ്മതം എന്നായിരുന്നു ഡിനിയുടെ മറുപടി. പിന്നീട് കാര്യങ്ങൾ ഇച്ചായനോടും അമ്മച്ചിയോടും അവതരിപ്പിച്ചു. വിദേശ പ്രോഗ്രാം കഴിഞ്ഞു നാട്ടിൽ എത്തിയപ്പോഴേ വൈകാതെ തന്നെ സുഹൃത്തിനെയും കൂട്ടി ഡിനിയുടെ വീട്ടിൽ പെണ്ണ് ചോദിയ്ക്കാൻ എത്തി. വീട്ടിൽ സമ്മതമായതോടെ പിന്നീട് ഇരുവർക്കും പ്രണയകാലമായിരുന്നു. 2004 ൽ ഡിനിയെ മിന്നുകെട്ടി ഷാജോൺ ജീവിതത്തിലേക്ക് ഒപ്പം കൂട്ടി. രണ്ടു മക്കളാണ് ഇവർക്ക് യോഹാനും ഹെന്നയും.

OTHER SECTIONS