30 മില്യൺ കാഴ്ചക്കാർ പിന്നിട്ട് 'അയ്യപ്പനും കോശിയി'ലെ സൂപ്പർ ഹിറ്റ് ഗാനം

By Sooraj Surendran.08 07 2020

imran-azhar

 

 

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് 'അയ്യപ്പനും കോശിയും'. പൃഥ്വിരാജ് ബിജുമേനോൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിയത്. അട്ടപ്പാടിയുടെ വശ്യ മനോഹാരിതയും, ജേക്സ് ബിജോയ്‌യുടെ സംഗീതവും, അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയവും തീയറ്ററുകൾ പൂരപ്പറമ്പാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ് അട്ടപ്പാടിയിലെ ആദിവാസി സ്ത്രീയായ നഞ്ചമ്മ പാടിയ "കൽക്കാ" എന്നുതുടങ്ങുന്ന ഗാനം.

 

 

30,071,603 കാഴ്ചക്കാർ പിന്നിട്ട് യൂട്യൂബിൽ വീണ്ടും തരംഗമാകുകയാണ് ഈ ഗാനം. പൃഥ്വിരാജ്, ഗൗരി നന്ദ എന്നിവർ ഗാനത്തിന്റെ യൂട്യൂബ് ലിങ്ക് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചാണ് സന്തോഷം പങ്കുവെച്ചത്. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ രഞ്ജിത്തും ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ഇത് തമിഴിലേക്കും, തെലുങ്കിലേക്കും റീമേക്ക് ചെയ്യാൻ പോകുന്നു എന്ന വാർത്തകളും വന്നിരുന്നു.

 

OTHER SECTIONS