'അടുത്ത സിനിമ ജീത്തു ജോസഫ് സാറിനൊപ്പം' : കാളിദാസ് ജയറാം

By Bindu PP .12 May, 2018

imran-azhar

 

 

കാളിദാസ് ജയറാം ഇനി ജിത്തു ജോസെഫിന്റെ സിനിമയിൽ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'പൂമരം ' എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രം ജിത്തു ജോസഫിന്റെ സിനിമയിൽ.പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രം 'ആദി ' ചിത്രം സംവിധാനത്തിന് ശേഷമാണ് ജിത്തു ജോസഫ് അടുത്ത ചിത്രത്തിലേക്ക് കടക്കുന്നത്. കാളിദാസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.

സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും കാളിദാസ് ഫേസ്ബുക്കിലൂടെ പറഞ്ഞു. എന്നാല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്. അതിനു ശേഷമാകും ജീത്തുവിന്റെ സിനിമ തുടങ്ങുക.

 

OTHER SECTIONS