By Web Desk.07 04 2021
കമല്ഹാസന് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍. ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴുള്ള താരങ്ങളില്‍ ഫഹദാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്ന് കമല്‍ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും കമല്‍ പറഞ്ഞിരുന്നു.
വിക്രമില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കമല്‍ഹാസന്റെ 232-ാം ചിത്രമാണ് വിക്രം. ഏറെ ശ്രദ്ധിക്കപ്പെട്ട കൈദിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ം മാസ്റ്റര്‍ എന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമലിന്റെ രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.