മോ​ഹ​ൻ​ലാ​ൽ എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്...ചില കാര്യങ്ങളിൽ അമ്മയോട് വിയോജിപ്പ്; കമൽഹാസൻ

By BINDU PP .19 Jul, 2018

imran-azhar 

മുംബൈ: മലയാള സിനിമ സംഘടന വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചു തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ. കടുത്ത വിമർശനവുമായാണ് കമൽഹാസൻ രംഗത്ത് വന്നിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതിനുപിന്നാലെ അമ്മ വിവാദങ്ങളുടെ നടുവിലാണ്. ടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടനാ പ്രസിഡന്‍റ് മോഹൻലാലിനെതിരേ വിമർശനവുമായി നടൻ കമൽഹാസൻ. തന്‍റെ കാഴ്ച്ചപ്പാടുകൾ തന്‍റെ സുഹൃത്തുക്കളായ നടൻമാരുമായുള്ള ബന്ധത്തെ ബാധിക്കുമെങ്കിലും, അത് തന്‍റെ നിലപാടുകൾ തുറന്നു പറയുന്നതിനു തടസമല്ലെന്നു കമൽഹാസൻ പറഞ്ഞു.

 

'ലിംഗ സമത്വ വിഷയത്തിന്‍റെ ഭാഗമാകുന്നതിൽനിന്ന് നടൻമാരെ തടയുന്നത് എന്താണെന്ന് എനിക്കു മനസിലാകുന്നില്ല. എനിക്കുറപ്പാണ്, എല്ലാവർക്കും ഇതേക്കുറിച്ച് ആശങ്കയുണ്ടാകും, അതേസമയം, അവരൊക്കെ പഴയ ആളുകളായിരിക്കും. നമ്മുടെ രാജ്യം ഒരിക്കൽ ഭരിച്ചിരുന്നത് വനിതാ പ്രധാനമന്ത്രിയായിരുന്നു. അവർ ചില തെറ്റുകൾ ചെയ്തു. നമ്മൾ അവരെ വിമർശിച്ചു. എന്നിട്ടും നമ്മൾ അവരെ തിരികെ കൊണ്ടു വന്നു. സമൂഹം എന്ന നിലയിൽ നമ്മൾ ആരെയും വെറുതെ വിടാൻ പോകുന്നില്ല, ആരെയും മനപ്പൂർവം വേട്ടയാടുന്നുമില്ല- കമൽഹാസൻ പറഞ്ഞു.മോഹൻലാൽ എന്‍റെ അടുത്ത സുഹൃത്താണ്. ഞങ്ങൾ അയൽക്കാരാണ്. എന്‍റെ കാഴ്ച്ചപ്പാടുകളുമായി അദ്ദേഹത്തിന് വിയോജിപ്പ് കണ്ടേക്കാം. എന്നുവച്ച് ഞാൻ അദ്ദേഹത്തെക്കുറിച്ച് നല്ല വാക്കുകൾ പറയേണ്ട ആവശ്യമില്ല. നാളെ, എന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി അദ്ദേഹത്തിന് യോജിച്ചു പോകാൻ കഴിഞ്ഞേക്കില്ല. അത് പറയാൻ അദ്ദേഹത്തിനു കഴിയും. ഞാൻ അദ്ദേഹത്തെ തടഞ്ഞുനിർത്തില്ല- മിഡ് ഡേയ്ക്കു നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞു'.

 

OTHER SECTIONS