കമല്‍ഹാസന്‍ രാഷ്ര്ടീയത്തില്‍ വിജയിക്കില്ല

By online desk.07 03 2019

imran-azhar

അടുത്തിടെ മലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ച് ചാരുഹാസന്‍ നടത്തിയ അഭിപ്രായ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികള്‍ക്ക് വിദ്യാഭ്യാസ മുള്ളതുകൊണ്ടാണ് പ്രേം നസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് ചാരുഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു.മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സിനിമാ തിയേറ്ററിലാണ് പോയത്. താന്‍ സിനിമയില്‍ വരുന്ന കാലത്ത് രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്‌നാട്ടിലായിരുന്നു 30 ശതമാനം തീയേറ്ററുകള്‍. തീയേറ്ററുകള്‍ മാത്രമല്‌ള സ്‌കൂളുകളും ഉണ്ടായിരുന്നു എന്നതായിരുന്നു മലയാളികളുടെ ഭാഗ്യമെന്ന് അടുത്തിടെ തമിഴകത്തെ സിനിമാ-രാഷ്ട്രീയ ഇഴയടുപ്പത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

 

2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ തന്റെ തന്റെ പാര്‍ട്ടി രൂപികരിക്കുന്നത്. മക്കള്‍ നീതി മയ്യം അഥവാ പീപ്പിള്‍ ജസ്റ്റിസ് സെന്റര്‍ എന്നാണ് പാര്‍ട്ടിയുടെ പേര്. പുതുച്ചേരി ഉള്‍പ്പെടെ നാല്‍പ്പത് മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗ്രാമസഭകള്‍ പോലുള്ള പരിപാടികളുമായി ഗ്രാമീണ ജനതയ്ക്കിടയിലേക്ക് പാര്‍ട്ടിയുമായി ഇറങ്ങിച്ചെല്ലുകയാണ് കമല്‍ഹാസന്‍ ഇപ്പോള്‍.

 

2017 ഡിസംബര്‍ 31നാണ് രജനികാന്ത് രാഷ്ര്ടീയ പ്രവേശനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . രജനി മക്കള്‍ മന്‍ട്രം എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് നിലവില്‍ രജനികാന്തിന്റെ പ്രവര്‍ത്തനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിലെ്‌ളന്നും 2021ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞടുപ്പാണ് ലക്ഷ്യമെന്നും രജനികാന്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല തന്റെ പേരോ ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നിയിപ്പ് നല്‍കുന്നുണ്ട്.

 

 

OTHER SECTIONS