അവളെ വിവാഹം കഴിച്ചു കൂടേയെന്ന് അന്ന് അമ്മ എന്നോട് ചോദിച്ചു: കമൽ ഹാസൻ

By santhisenanhs.11 08 2022

imran-azhar

 

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നായികമാറിൽ ഒരാളായിരുന്നു അന്തരിച്ച നടി ശ്രീദേവി. ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതി സ്വന്തമാക്കിയ ശ്രീദേവി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരമാണ്

 

ശ്രീദേവിയുടെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി ആയിരുന്നു ഉലകനായകൻ കമൽ ഹാസൻ. പതിനാറു വയതിനിലെ, ഗുരു, വരമയൻ നിറം സിവെപ്പ്, മൂൺറാം പിറെെ, വാജി മായം തുടങ്ങിയവ ഇരുവരും ഒരുമിച്ചഭിനയിച്ച ചില ഹിറ്റുകൾ മാത്രമാണ്.

 

ശ്രീവേദിയുമായും ശ്രീദേവിയുടെ കുടുംബവുമായും അടുത്ത സൗഹൃദ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് കമൽ ഹാസന്. ഭാഗ്യ ജോഡികളും അതെ സമയം അടുത്ത സുഹ‍ൃത്തുക്കളായിരുന്നു ഇരുവരും അക്കാലത്തു പല ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരുന്നു. തങ്ങളുടെ സൗഹൃദം കണ്ട് നിങ്ങൾക്ക് വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ചോദിച്ചിരുന്നതായി കമൽ ഹാസൻ പറയുന്നു

 

ശ്രീദേവിയുടെ മരണ ശേഷം കമൽഹാസൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂൻണ്ട്ര് മുടിച്ചു എന്ന സിനിമയുടെ സെറ്റിൽ ശ്രീദേവിയുടെ പതിമൂന്നാം വയസ്സിലാണ് കമൽ ഹാസൻ നടിയെ പരിചയപ്പെടുന്നത്. മകളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട അമ്മയോട് കുടുംബാംഗത്തെ പോലെ കാണുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്നാണ് അന്ന് ചോദിച്ചതെന്നും കമൽ ഹാസൻ വ്യക്തമാക്കുന്നു.

 

അക്കാലത്തു തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആയിരുന്ന കമൽ ഹാസൻ തന്നെയും ശ്രീദേവിയെയും ചേർത്തുള്ള ഗോസിപ്പുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. അവൾ എന്റെ സഹോദരിയെ പോലെയാണ്. അവളുടെ അമ്മ സ്വന്തം കൈ കൊണ്ട് എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. ഞങ്ങളെ പറ്റി അനാരോഗ്യകരമായ ഗോസിപ്പുകളുണ്ടാക്കരുതെന്നായിരുന്നു കമൽ ഹാസൻ പറഞ്ഞിരുന്നു

 

ശ്രീദേവിയുടെ മരണം വരെയും സർ എന്നായിരുന്നു അവർ തന്നെ അഭിസംബോധന ചെയ്തിരുന്നത് എന്ന് കമലഹാസൻ പറയുന്നു തെന്നിന്ത്യയിൽ നിന്നും പിന്നീട് ബോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിചാ ശ്രീദേവി 90 കളോടെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയായി തീർന്നു 2018 ഫെബ്രുവരിയിലാണ് ശ്രീദേവി വിട പറയുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത് സബ്ബിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വർഷങ്ങൾക്കിപ്പുറവും ശ്രീദേവിയുടെ മരണകാരണം ദുരൂഹമായി തുടരുകയാണ്.

OTHER SECTIONS