കാഞ്ചന3 താരം അലക്‌സാന്റ്ര തൂങ്ങിമരിച്ച നിലയില്‍

By Greeshma padma.23 08 2021

imran-azhar

 

 

റഷ്യന്‍ നടി അലക്സാന്റ്ര ജാവി മരിച്ച നിലയില്‍. 23 വയസ്സായിരുന്നു.രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്സാന്റ്ര വേഷമിട്ടിട്ടുണ്ട്. ഗോവയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഈയടുത്ത് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്തവിഷാദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

 

റഷ്യന്‍ സ്വദേശിയായ അലക്സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം.
2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു.

 

 

 

OTHER SECTIONS