കങ്കണയുടെ മണികര്‍ണ്ണിക പ്രതിസന്ധിയില്‍

By BINDU PP.11 Sep, 2018

imran-azhar

 

 

 

കങ്കണ റണാവത് ഝാന്‍സി റാണിയായി ഒരുങ്ങുന്ന റാണി മണികര്‍ണ്ണിക ചിത്രം ഏറെ വിവാദത്തിൽ. ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രത്തെ പ്രതിസന്ധികൾ വന്നു നിറയുകയാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയമുതൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആദ്യം ചിത്രത്തിന്റെ സംവിധായകനായിരുന്ന ക്രിഷ് ചിത്രം പകുതി തീര്‍ത്ത് എന്‍ടിആറിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് തിരിഞ്ഞു. അതിന് ശേഷം നടന്‍ സോനു സൂഡും ചിത്രമുപേക്ഷിച്ച് പോയി.

 

കങ്കണയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സോനു ഇത്തരത്തിൽ തീരുമാനം എടുത്തുവെന്നാണ് വാർത്ത. ഇപ്പോഴിതാ ചിത്രത്തിന് പച്ചക്കൊടി കാണിച്ചതിന് സീ സ്റ്റുഡിയോസ് ബിസിനസ് ഹെഡ് സുജയ് കുട്ടിയെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ചിത്രം ജനുവരി 25 റിപ്പബ്ലിക് ദിനത്തില്‍ തിയേറ്ററുകളിലെത്തിക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

OTHER SECTIONS