By santhisenanhs.03 05 2022
കങ്കണ റണൗട്ട് നായികയായി എത്തുന്ന ആക്ഷൻ ത്രില്ലർ ധാക്കഡ് ട്രെയിലർ പുറത്തിറങ്ങി. റസ്നീഷ് റാസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗംഭീരമേക്കോവറിലാണ് താരം എത്തുന്നത്. ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെ കങ്കണ അവതരിപ്പിക്കുന്നു.
കൈയ്യിൽ തോക്കേന്തി തുരുതുരെ നിറയൊഴിക്കുന്ന കങ്കണയെ ട്രെയിലറിൽ കാണാം. ഹോളിവുഡ് ചിത്രം കിൽബില്ലിനോട് സാദൃശ്യം തോന്നുന്ന അവതരണശൈലിയാണ് ചിത്രത്തിന്റേത്. അർജുൻ രാംപാൽ, ദിവ്യ ദത്ത, ഷരിബ് ഹാഷ്മി എന്നിവരാണ് മറ്റ് താരങ്ങൾ.
ചിന്തൻ ഗാന്ധി, റിനിഷ് രീവിന്ദ്ര എന്നിവരുടെ കഥയ്ക്ക് റിതേഷ് ഷാ തിരക്കഥ എഴുതുന്നു. മേയ് 20ന് ചിത്രം തിയറ്ററുകളിലെത്തും.