കന്നഡ നടിയെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

By Greeshma padma.30 09 2021

imran-azhar

 

 

കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.

 

കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്. സൗജന്യയുടെ ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് നടി ആത്മഹത്യ കുറിപ്പ് എഴുതിയത്.

 

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. താന്‍ വിഷാദരോഗത്തിലാണെന്നും ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സൗജന്യ കുറിച്ചിരിക്കുന്നു.

 

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടിയുടെ വിയോഗ വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ഇത് താങ്ങാനാവാത്ത നഷ്ടമാണ്, ഞാന്‍ അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും പൂര്‍ണമായി സഹതപിക്കുന്നു, എന്ന് നടി സഞ്ജന ഗാല്‍റാനി പറഞ്ഞു.

 

 

 

 

OTHER SECTIONS