മയക്കുമരുന്ന് പാര്‍ട്ടി :കരണ്‍ ജോഹറിന് എന്‍സിബി നോട്ടീസ്

By geethu nair.18 12 2020

imran-azhar

ബോളിവുഡ് സംവിധായകന്‍ കരണ്‍ജോഹറിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. ശിരോമണി അകാലിദള്‍ നേതാവായ മഞ്ജിന്ദര് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നുവെന്നും, ഈ പാര്‍ട്ടിയിലേതെന്ന് കരുതുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരണിന് നോട്ടീസ് നല്‍കിയതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഈ വര്‍ഷം സെപ്റ്റംബറിലാണ് സിര്‍സ പരാതി നല്‍കിയത്. എന്‍.സി.ബിയുടെ മഹാരാഷ്ട്ര സോണല്‍യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എന്‍്.സി.ബി. ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS