കര്‍ണന്‍റെ ചിത്രീകരണം ഈ വര്‍ഷം അവസാനം

By praveen prasannan.09 Aug, 2017

imran-azhar

ഈ വര്‍ഷം പൃഥിരാജ് തിരക്കിലാണ്. ബ്ളസിയുടെ ആട് ജീവിതം, അഞ്ജലി മേനോന്‍റെ പേരിടാത്ത ചിത്രം റോഷ്നി ദിനകറിന്‍റെ മൈ സ്റ്റോറിയുടെ ബാക്കി ഭാഗങ്ങള്‍ എന്നിവ താരം അഭിനയിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ വന്പന്‍ മുതല്‍മുടക്കോടെ ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ നീട്ടിവയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ചിത്രം അന്താരാഷ്ട്രതലത്തില്‍ ഒരുക്കാനാണ് ശ്രമമെന്ന് സംവിധായകന്‍ പറഞ്ഞു.ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.

പൃഥ്വിരാജ് നിലവില്‍ ജിനു എബ്രഹാമിന്‍റെ ആദം ജോണിന്‍റെ ജോലികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ്നു. പ്രദീപ് നായരുടെ വിമാനം അവസാന ഘട്ടത്തിലാണ്. നവംബറില്‍ ആടുജീവിതം ചിത്രീകരണം തുടങ്ങുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ആദ്യ പകുതി പൃഥ്വിരാജ് സംവിധാനം നിര്‍വഹിക്കുന്ന ലൂസിഫറിന്‍റെ ചിത്രീകരണത്തിനായി മാറ്റിവയ്ക്കുമെന്നും വാര്‍ത്തയുണ്ട്. മോഹന്‍ലാലാണ് ഈ ചിത്രത്തില്‍ നായകന്‍.

loading...