വിരുമൻ ആഗസ്റ്റ് 12-ന് എത്തു

By santhisenanhs.11 08 2022

imran-azhar

 

കാർത്തിയെ നായകനാക്കി മുത്തയ്യ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വിരുമന്‍ ആഗസ്റ്റ് 12ന് കേരളത്തില്‍ ഫോര്‍ച്യൂണ്‍ സിനിമാസ് പ്രദര്‍ശനത്തിനെത്തുന്നു.

 

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും നിര്‍മ്മിച്ച വിരുമന്‍ എന്ന ചിത്രത്തില്‍ പ്രശസ്ത സംവിധായകന്‍ ഷങ്കറിന്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക.

 

രാജ് കിരണ്‍, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യാ പൊന്‍വര്‍ണന്‍ എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന വിരുമന്‍ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ എന്റര്‍ടൈയ്‌നര്‍ ചിത്രമാണ്.

 

കൊമ്പന്‍ എന്ന വമ്പന്‍ വിജയ ചിത്രത്തിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിരുമന്‍.

 

എസ്. കെ. ശെല്‍വകുമാര്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. യുവന്‍ ഷങ്കര്‍രാജ സംഗീതം പകരുന്നു. അനല്‍ അരശാണ് സാഹസികമായ സംഘടന രംഗങ്ങള്‍ ഒരുക്കിട്ടുള്ളത്. സഹ നിര്‍മ്മാതാവ്- രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യന്‍.

OTHER SECTIONS