കറുത്ത ജൂതന്‍ ആഗസ്ത് 18ന്

By praveen prasannan.11 Aug, 2017

imran-azhar

സലിംകുമാറിന് മികച്ച കഥയ്ക്കുളള സംസ്ഥാന പുരസ്കാരം ലഭിച്ച ചിത്രമാണ് കറുത്ത ജൂതന്‍. സലിംകുമാര്‍ തന്നെ സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിലെത്തുകയാണ്.


ആഗസ്ത് 18ന് ചിത്രം റിലീസ് സെയ്യും. സാമൂഹ്യ മാധ്യമങ്ങളിലൂടെ സലിംകുമാറാണ് ഈ വിവരം അറിയിച്ചത്.


തൃശൂരിലെ മാളയിലെ ജൂത സമൂഹത്തിന്‍റെ കഥയും ചരിത്രവുമാണ് ചിത്രം പറയുന്നത്. സന്പന്ന ജൂത കുടുംബത്തിലെ ആരോണ്‍ ഇല്യാഹുവിന്‍റെ ജീവിതത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്.


സലിംകുമാറാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടി, സുബീഷ് സുധി , ഉഷ എന്നിവരും വേഷമിടുന്നു.

OTHER SECTIONS