വിവാഹമോചന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് ധനുഷിന്റെ പിതാവ്

By Avani Chandra.20 01 2022

imran-azhar

 

ആരാധകരെ അമ്പരിപ്പിച്ച വാര്‍ത്തയായിരുന്നു ധനുഷ് ഐശ്വര്യ ദമ്പതികളുടെ വേര്‍പിരിയല്‍ പ്രഖ്യാപനം. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിവാഹമോചന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. 18 വര്‍ഷങ്ങളുടെ ദാമ്പത്യം അവസാനിപ്പിക്കുകയാണ്. തങ്ങള്‍ ഇനിയും സുഹൃത്തുക്കളായി തുടരും. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇരുവരും അറിയിച്ചിരുന്നു.

 

എന്നാല്‍ ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി ധനുഷിന്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നാണ് കസ്തൂരി രാജ പറയുന്നത്. തമിഴിലെ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ വിവാഹമോചന വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണെന്നും കസ്തൂരിരാജ പറയുന്നു.

 

ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്‌നമാണ്, കസ്തൂരിരാജ പറഞ്ഞു.

 

രജനീകാന്തിന്റെ മകളായ ഐശ്വര്യ പിന്നണി ഗായികയായാണ് സിനിമയില്‍ എത്തിയത്. രമണാ എന്ന ചിത്രത്തിനു വേണ്ടി 2000ല്‍ പാടിയെങ്കിലും ഈ ചിത്രം റിലീസായില്ല. ഐശ്വര്യ പാടിയ വിസില്‍ എന്ന സിനിമ 2003ല്‍ പുറത്തിറങ്ങി. 3 ആണ് ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ധനുഷ് ആയിരുന്നു നായകന്‍.

 

2002 ലാണ് ധനുഷ് സിനിമയിലെത്തിയത്. പിതാവ് കസ്തൂരിരാജ സംവിധാനം നിര്‍വഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. നായക പ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത് 2003 ല്‍ തിരുടാ തിരുടി എന്ന ചിത്രത്തിലാണ്. 2010ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അത്രംഗി രേയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

 

ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. യത്രയും ലിംഗയുമാണ് മക്കള്‍.

 

OTHER SECTIONS