എമ്മി പുരസ്കാരം പ്രഖ്യാപിച്ചു: നേട്ടത്തിൽ തിളങ്ങി ദി ക്രൗണും ടെഡ് ലാസോയും; കേറ്റ് വിൻസ്‌ലറ്റും ഒലിവിയ കോൾമസും മികച്ച നടിമാർ

By Vidyalekshmi.20 09 2021

imran-azhar

 

എഴുപത്തിമൂന്നാമത് എമ്മി പുരസ്കാരത്തില്‍ തിളങ്ങി ദി ക്രൗണും ടെഡ് ലാസോയും. മികച്ച ഡ്രാമ , നടന്‍, നടി ഉള്‍പ്പെടെ 11 പുരസ്കാരങ്ങളാണ് ദി ക്രൗണ്‍ സ്വന്തമാക്കിയത്.ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ ഇവാന്‍ മക്ഗ്രെഗറും കെയ്റ്റ് വിന്‍സ്‍ലെറ്റുമാണ് മികച്ച നടനും നടിയും.ലൊസാഞ്ചലസിലെ മൈക്രോസോഫ്റ്റ് തീയറ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.

 

മേർ ഓഫ് ഈസ്റ്റ്‌ടൗണിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് നടി കേറ്റ് വിൻസ്‌ലറ്റ് ലിമിറ്റഡ് സീരീസിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. സഹനടൻ, നടി പുരസ്കാരങ്ങളും മേർ ഓഫ് ഈസ്റ്റ്‌ടൗണിനാണ്. ഇവാൻ പീറ്റേഴ്സ്, ജൂലിയൻ നിക്കോൾസൺ എന്നിവരാണ് യഥാക്രമം ഈ പുരസ്കാരങ്ങൾ നേടിയത്.

 

ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ പുരസ്കാരം നേടുന്ന റെക്കോര്‍ഡ് 44 പുരസ്കാരങ്ങള്‍ നേടി നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി.അമേരിക്കൻ സിറ്റ്കോം ടെഡ് ലാസോ മൂന്ന് അവാർഡുകൾ നേടിയപ്പോൾ അമേരിക്കൻ പീരിയഡ് ഡ്രാമ ലിമിറ്റഡ് സീരീസ് ‘ക്വീൻസ് ഗാംബിറ്റ്’ 2 അവാർഡുകളും സ്വന്തമാക്കി.

 

ഡ്രാമാ വിഭാഗത്തിലെ മികച്ച ഡ്രാമ, നടന്‍, നടി, സഹനടന്‍, നടി, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ പ്രധാന ഏഴ് പുരസ്കാരങ്ങളാണ് ദി ക്രൗണ്‍ ഇന്ന് സ്വന്തമാക്കിയത്.എലിസബത്ത് രാഞ്ജിയുടെ ജീവിതം പറയുന്ന ബ്രിട്ടീഷ് ഡ്രാമ സീരീസ് ആയ ക്രൗണിന് നാല് പുരസ്കാരങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

13 നോമിനേഷനുകളുമായെത്തിയ ടെഡ് ലാസോയ്ക്ക് മികച്ച കോമഡി സീരീസ് ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ലഭിച്ചത്. ടെഡ് ലാസോയിലെ അഭിനയത്തിന് ജേസണ്‍ സുഡേക്കിസാണ് മികച്ച നടനുള്ള പുരസ്കാരം.

 

ആപ്പിൾ ടിവി പരമ്പര ടെഡ് ലാസോയും അമേരിക്കൻ സിറ്റ്കോം ഹാക്ക്സും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി. ഒരു ഫുട്ബോൾ ടീമിൻ്റെയും പരിശീലകൻ്റെയും കഥ പറയുന്ന അമേരിക്കൻ സിറ്റ്കോമായ ‘ടെഡ് ലാസോ’ മികച്ച നടൻ, കോമഡി പരമ്പരയിലെ മികച്ച സഹനടൻ, നടി എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി.

 

മികച്ച ടോക് ഷോ ആയി ലാസ്റ്റ് വീക്ക് ടുണൈറ്റ് വിത്ത് ജോണ്‍ ഒലിവറും മികച്ച സ്കെച്ച് സീരീസായി സാറ്റര്‍ഡേ നൈറ്റ് ലൈവും തിരഞ്ഞെടുക്കപ്പെട്ടു.

 

 

 

OTHER SECTIONS