സുരേഷ് ഗോപിയുടെ 'കാവല്‍' സമ്മാനം; പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട ആരാധകര്‍ക്കായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി താരം; ആശംസകള്‍ നേര്‍ന്ന് ആരാധകവൃന്ദം

By online desk .26 06 2020

imran-azhar

 

 

'ചാരം ആണെന്നു കരുതി ചികയാന്‍ നിക്കണ്ട, കനല് കെട്ടിട്ടില്ലെങ്കില്‍ പൊള്ളും' മാസ്സ് ഡയലോഗുമായി മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ സുരേഷ്ഗോപി എത്തുന്നു. ഇടിവെട്ട് ഡയലോഗുകള്‍ കൊണ്ട് തീയേറ്ററുകളെ ഇളക്കിമറിച്ച് സുരേഷ് ഗോപിയുടെ അടുത്ത മാസ് എന്‍ട്രിയ്ക്കുള്ള സമയം ആയി. 'കാവല്‍' എന്ന ചിത്രത്തിലൂടെ.

 

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് താരം തന്റെ ആരാധകര്‍ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം ആണ് 'കാവല്‍' എന്ന ചിത്രത്തിന്റെ ടീസര്‍. തന്റെ അറുപത്തിയൊന്നാം പിറന്നാളിന്റെ മധുരത്തോടൊപ്പം താരം വിളമ്പിയ കാവലിന്റെ ടീസറിനും മാസ്സിന്റെയും തകര്‍പ്പന്‍ ഡയലോഗിന്റെയും പുതുരുചിയും ഉണ്ടായിരുന്നു.

 

 

 

ഗുഡ് വില്‍ എന്റെര്‍ടെയിന്‍മെന്റ്‌സിനു വേണ്ടി നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനംചെയ്ത് സുരേഷ് ഗോപി നായകനാകുന്ന കാവലിന്റെ ചിത്രീകരണം ജനുവരിയിലാണ് ആരംഭിച്ചത്. 'തമ്പാന്‍' എന്നാണ് സുരേഷ്ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. നിധിന്‍ രഞ്ജി പണിക്കരുടെ രണ്ടാം ചിത്രമാണ് കാവല്‍. നിധിന്‍ ആദ്യം സംവിധാനം ചെയ്ത കസബയുടെ നിര്‍മ്മാതാവായിരുന്ന ജോബി ജോര്‍ജ് തന്നെയാണ് കാവലിന്റെയും നിര്‍മ്മാണം. സുരേഷ് ഗോപിക്കൊപ്പം പ്രധാന കഥാപാത്രമായി നടന്‍ രഞ്ജി പണിക്കറും എത്തുന്നുണ്ട്.  ശങ്കര്‍ രാമകൃഷ്ണന്‍ മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു.  സന്തോഷ്‌ കീഴാറ്റൂർ, പോളി വത്സന്‍, ശാന്തകുമാരി,ചാലി പാല, കണ്ണന്‍ രാജന്‍ പി ദേവ്, സയാഡേവിഡ്, മുത്തുമണി,  സുജിത് ശങ്കര്‍,പത്മരാജ് രതീഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

 

 

OTHER SECTIONS