പ്രളയത്തിൽ ശ്രീപാദം മുങ്ങി :ഉടനെ അങ്ങോട്ട് മടങ്ങിപ്പോകാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ കവിയൂർ പൊന്നമ്മ

By BINDU PP.12 Sep, 2018

imran-azhar

 

 


കേരളക്കരയെ ദുരന്തത്തിലാക്കിയ മഹാപ്രളയം ഒട്ടേറെപേരുടെ ജീവിതം വെള്ളത്തിലാക്കിയിരുന്നു. ഇപ്പോൾ അതിജീവനത്തിന്റെ വഴിയിലാണ് എന്നാൽ പ്രളയം ഉണ്ടാക്കിയ ഷോക്ക് ഇതുവരെയും മറികടക്കാൻ ആർക്കും സാധിച്ചിട്ടില്ല. സിനിമ മേഖലയിലെ പലരുടെയും ജീവിതം പ്രളയത്തിൽപ്പെട്ട വാർത്തകൾ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മയുടെ ശ്രീപാദം വീട് മഹാപ്രളയത്തിൽ വെള്ളത്തിലായി. ഇപ്പോഴും കവിയൂർ പൊന്നമ്മ തന്റെ ശ്രീപാദത്തിലേക്ക് തിരികെയെത്തിയില്ല. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കവിയൂർ പൊന്നമ്മ തന്റെ വീട് വെള്ളത്തിലായ കാര്യം പറഞ്ഞത്.


കവിയൂർ പൊന്നമ്മയുടെ വാക്കുകൾ....

 

ശ്രീപാദം എന്ന വീടും ഞാനും വല്ലാത്തൊരു മനസികബന്ധം ഉണ്ട് . പുഴക്കരയിലുള്ള മനോഹരമായ ആ വീട്ടിൽ നിന്ന് മാറി നിൽക്കുന്ന അവസ്ഥ പറഞ്ഞറിയിയ്ക്കാൻ വയ്യ. മഴ കൂടിവന്നപ്പോൾ ഞങ്ങൾ വളരെ ശ്രദ്ധിച്ചിരുന്നു. എന്നാൽ വീടിന്റെ അടുത്തവരെ ബിവെള്ളം കയറിയപ്പോൾ പരിഹാരവാസികൾ മാറാൻ പറഞ്ഞിരുന്നു. മൂന്നു മീറ്ററിൽ കൂടുതൽ ഉയരത്തിൽ വെള്ളം പൊങ്ങാൻ സാധ്യതയുണ്ട് എന്നും ആ അവസ്ഥയിൽ വീടിനു പുറത്തുകടക്കാൻ ബുദ്ധിമുട്ടാകും എന്ന് അവർ അറിയിച്ചതനുസരിച്ച് ഞങ്ങൾ വീട് വിട്ട് ഇറങ്ങുകയായിരുന്നു. അപ്പോഴേക്കും നടക്കാൻ കഴിയാത്തത്ര ഉയരത്തിൽ വെള്ളം വന്നിരുന്നു. തോണിയിലാണ് ഞങ്ങൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. സഹോദരനാണ് വീട് വൃത്തിയാക്കുന്നത്. എന്നാൽ പുഴയുടെ തീരത്തെ വീടായതിനാൽ ചെളിയുടെ അളവ് വളരെ കൂടുതലാണ്. അതിനാൽ ഇപ്പോഴും വീട് ഉപയോഗപ്രദമായിട്ടില്ല. ഓരോ ഭാഗങ്ങളായി വൃത്തിയാക്കി വരുന്നേയുള്ളൂ.