കാവ്യാ മാധവനു പൊന്നിന്‍കുടം നേര്‍ച്ച നടത്തി

By sruthy sajeev .15 Jul, 2017

imran-azhar


തളിപ്പറമ്പ്. ഭാര്യയുമായ കാവ്യാ മാധവനു വേണ്ടി മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാടു നടത്തി. വ്യാഴാഴ്ച രാത്രിയാണു കാവ്യാ മാധവന്റെ പിതാവ് മാധവന്‍, അമ്മ തളിപ്പറമ്പു സ്വദേശികൂടിയായ ശ്യാമള, സഹോദരന്‍, സഹോദരഭാര്യ എന്നിവര്‍ ക്ഷേത്രത്തിലെത്തിയത്. കാവ്യയുടെയും ശ്യാമളയുടെയും പേരില്‍ പ്രധാന വഴിപാടായ പൊന്നുംകുടം വച്ചു തൊഴുതാണ് ഇവര്‍ മടങ്ങിയത്.

 


കാവ്യയും അവരോടൊപ്പം എറണാകുളത്തു നിന്ന് എത്തിയിരുന്നുവെങ്കിലും ക്ഷേത്ര ദര്‍ശനത്തിനെത്തിയില്ല. തളിപ്പറമ്പിലെ ബന്ധു വീട്ടില്‍ വിശ്രമിച്ചു. സര്‍വൈശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ധിക്കുമായി നടത്തുന്ന വഴിപാടാണു പൊന്നുംകുടം വച്ചു തൊഴല്‍. കാവ്യയുടെ പേരില്‍ മാധവനാണ് വഴിപാടു നടത്തിയത്. തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും ഇവര്‍ ദര്‍ശനം നടത്തിയതായാണു സൂചന.

 

OTHER SECTIONS