കാത്തിരിപ്പിനൊടുവിൽ 'കായംകുളം കൊച്ചു'ണ്ണിയുടെ ട്രെയിലർ എത്തി

By BINDU PP.09 Jul, 2018

imran-azhar

 

 

 

മലയാളികളുടെ കാത്തിരിപ്പിനൊടുവിൽ നിവിന്‍ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലർ എത്തി. മോഹൻലാലിന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു റിലീസ്. കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷൻ ദൃശ്യങ്ങളും നിവിൻ പോളിയുടെ ഗെറ്റപ്പുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ഇത്തിക്കരപക്കിയായി എത്തുന്ന മോഹൻലാലിനെയും ട്രെയിലറിൽ കാണാം.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ. 45 കോടിയാണ് മുതൽമുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചു. 161 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.