കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊച്ചുണ്ണിയുടെയും, ഇത്തിക്കര പക്കിയുടെയും ജൈത്രയാത്ര

By Sooraj Surendran.21 10 2018

imran-azhar

 

 

മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് വിജയക്കുതിപ്പ് തുടരുകയാണ് കായംകുളം കൊച്ചുണ്ണി. അടങ്ങാത്ത ആരവമാണ് കായംകുളം കൊച്ചുണ്ണിക്ക് ലഭിക്കുന്നത്. തീയറ്ററുകയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറും 10 ദിവസം കൊണ്ട് 55 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 351 സ്‌ക്രീനുകളിലാണ് കായംകുളം കൊച്ചുണ്ണി പ്രദർശിപ്പിച്ചത്. ചിത്രം വമ്പൻ ബ്ലോക്ബസ്റ്ററിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്.


മോഹൻലാലാണ് ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തിയത്. 25 മിനിറ്റുകൊണ്ട് ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ തരംഗം സൃഷ്ടിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടെങ്കിലും ടിക്കറ്റുകൾക്കായി ആളുകൾ പരക്കംപാച്ചിലിലാണ്. ഈ കണക്കിന് പോയാൽ മോഹൻലാലിൻറെ പുലിമുരുഗൻ നേടിയ റെക്കോർഡുകൾ തിരുത്തികുറിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വളരെ ചുരുങ്ങിയ ദിവസം കൊണ്ടാണ് 55 കോടി നേടിയിരിക്കുന്നത്.

 

എസ്രാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയ ആനന്ദാണ് കായംകുളം കൊച്ചുണ്ണിയിൽ നായികയായെത്തുന്നത്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിർമിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്.

OTHER SECTIONS