കളം നിറഞ്ഞാടുന്ന നാഗകന്യക :നാഗപ്പാട്ടിന്റെ താളമുള്ള കായംകുളം കൊച്ചുണ്ണിയിലെ ലിറിക്കൽ വീഡിയോ കാണാം....

By BINDU PP .14 Aug, 2018

imran-azhar 

കളം നിറഞ്ഞാടുന്ന നാഗകന്യക...നാഗപ്പാട്ടിന്റെ താളവും ലയവും ഒത്തുചേർന്ന കായംകുളം കൊച്ചുണ്ണിയിലെ നൃത്തഗീതികളെന്നും ലിറിക്കൽ വീഡിയോ പുറത്ത്.ദില്‍ബര്‍ സുന്ദരി നോറ ഫത്തേഹിയാകും ഗാനത്തില്‍ അഭിനയിക്കുകയെന്നാണ് ലിറിക്കല്‍ വീഡിയോ സൂചിപ്പിക്കുന്നത്. പുഷ്പാവതി പൊയ്പാടത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷോഭിന്‍ കണ്ണങ്കാട്ടിന്റേതാണ് വരികള്‍. ഗോപി സുന്ദറാണ് ഗാനം ഒരുക്കിയിരിക്കുന്നത്.നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണി ഓണത്തിന് തിയേറ്ററുകളിൽ എത്തുകയാണ്.നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുല്‍ മുതല്‍ മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.


കള്ളനായിരുന്നെങ്കിലും മധ്യതിരുവിതാംകൂറിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായകനായിരുന്നു കായംകുളം കൊച്ചുണ്ണി. പണക്കാരുടെയും ജന്മികളുടെയും വീട്ടില്‍ കയറി മോഷ്ടിച്ചിരുന്നത് അവര്‍ക്ക് വേണ്ടിയായിരുന്നു. ഇതുവരെ കേരളം അറിഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.