കായകുളം കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും നാളെ മുതൽ ....തിയേറ്റർ ലിസ്റ്റ് കാണാം !!!

By BINDU PP .10 10 2018

imran-azhar

 

 


നിവിന്‍ പോളി ചിത്രം കായകുളം കൊച്ചുണ്ണി ചരിത്രത്തിൽ ഇടം പിടിക്കാൻ ഒരുങ്ങി. ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. കേരളത്തില്‍ നാളെ മുതല്‍ 351 സ്‌ക്രീനുകളിലായി 1700ലേറേ പ്രദര്‍ശനങ്ങള്‍ ആദ്യ ദിനത്തില്‍ കൊച്ചുണ്ണിക്കുണ്ടാകും. എന്നാല്‍ കേരളത്തിലെ റിലീസിന് മണിക്കൂറുകള്‍ മുന്‍പ് ചിത്രം ഗള്‍ഫിലെത്തും. ഇന്ന് രാത്രി യുഎഇയിലെ ചില സെന്ററുകളില്‍ പത്യേക പ്രദര്‍ശനമുണ്ട്. 102 സ്‌ക്രീനുകലിലാണ് യുഎഇ/ ജിസിസയില്‍ ചിത്രമെത്തുന്നത്. ഒരു തെന്നിന്ത്യന്‍ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് യുഎഇ/ ജിസിസിയില്‍ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. അത് അന്വര്‍ത്ഥമാക്കുന്ന റിലീസ് തന്നെയാണ് ലഭിക്കുക.

 

ആദ്യമായാണ് ഒരു മലയാള ചിത്രം കേരളത്തില്‍ മാത്രം 300നു മുകളില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. റിസര്‍വേഷന്‍ ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ദിനങ്ങളിലെ ടിക്കറ്റിന് ഇതിനകം വലിയ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും മൊഴിമാറ്റുന്ന കായംകുളം കൊച്ചുണ്ണി നിർമിക്കുന്നത്.ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്പോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിന്‍ പോളി ആരാധകര്‍. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.

OTHER SECTIONS