സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ, ആര് നേടും, ഫഹദ്, ബിജുമേനോന്‍, ഇന്ദ്രന്‍സ്?

By Greeshma padma.15 10 2021

imran-azhar

 

 

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇത്തവണ 30 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുള്ളത്. സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ.

 

ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു മത്സരിക്കാന്‍ പട്ടികയില്‍ മുന്നിലുള്ളത്. ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവര്‍ മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയില്‍ മുന്നിലുള്ളത്.

 

വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഭാരതപ്പുഴ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.

 

എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.

 

എട്ടുതവണ ദേശീയ പുരസ്‌കാരം നേടിയ കന്നഡ സംവിധായകന്‍ പി. ശേഷാദ്രിയും സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയസമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരാണ്. .80 സിനിമകളാണ് അവാര്‍ഡിന് അപേക്ഷിച്ചിരിക്കുന്നത്.

 

 

OTHER SECTIONS