സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്; നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍

By vidya.29 11 2021

imran-azhar

 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍.മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡുകള്‍ വിതരണം ചെയ്യും.ഇത്തവണ 48 പേരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

 

വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ അന്ന ബെന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്.

 


2020ലെ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി പി.രാജീവ്, പി പ്രസാദിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും.ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്ററിന്റെ പ്രകാശനകര്‍മ്മം മന്ത്രി വി.ശിവന്‍കുട്ടി അഡ്വ. പി.എ മുഹമ്മദ് റിയാസിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.

 

ശശി തരൂര്‍ എം.പി, അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പി.കെ രാജശേഖരന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും.

 

 

OTHER SECTIONS