സ്ലീവാച്ചന് പെണ്ണ് കിട്ടിയെടീ..! 'കെട്ട്യോളാണ് എന്റെ മാലാഖ' പ്രൊമോ പുറത്ത്

By online desk.06 11 2019

imran-azhar

 

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ട്യോളാണ് എന്റെ മാലാഖയുടെ പ്രൊമോ പുറത്ത്. പുതുമുഖം വീണാ നന്ദകുമാറാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായെത്തുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.

 

ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് ചിത്രം പറയുന്നത്. ബേസില്‍ ജോസഫ്, ഡോ. റോണി, രവീന്ദ്രന്‍, മനോഹരിയമ്മ, ശ്രുതി ലഷ്മി, ജയലഷ്മി, സ്മിനു സിജോ, സിനി ഏബ്രഹാം, ജെസ്ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന്‍, എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ഏജി പീറ്റര്‍ തങ്കം ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നു. അഭിലാഷ് എസ്. ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

OTHER SECTIONS